അമരാവതി : ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ 9 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളം കാസിബുഗ...
അമരാവതി : ആന്ധ്രയിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ ദുരന്തത്തില്‍ 9 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ശ്രീകാകുളം കാസിബുഗ്ഗയിലുള്ള വെങ്കിടേശ്വരസ്വാമി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.
ക്ഷേത്രപരിസരത്ത് നിരവധി മൃതദേഹങ്ങള്‍ കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Key Words: Srikakulam Temple Tragedy


COMMENTS