Vijay to meet Karur victims families at Mahabalipuram
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി നടനും ടിവികെ അധ്യക്ഷനുമായി വിജയ് ഇന്ന് കൂടിക്കാഴ്ച നടത്തും. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച. അതേസമയം ഇവിടേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്‌സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കരൂരിലെത്തി മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കാണാനായിരുന്നു വിജയ്‌യുടെ നേരത്തെയുള്ള തീരുമാനമെങ്കിലും പിന്നീട് സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അത് ഉപേക്ഷിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇവരെ കാറുകളില്‍ കരൂരില്‍ എത്തിച്ചശേഷം ബസുകളില്‍ റിസോര്‍ട്ടിലെത്തിക്കുകയായിരുന്നു.
Keywords: Vijay, Resort, Mahabalipuram, Karur victims, Meet


COMMENTS