The BJP Kerala President, Rajeev Chandrasekhar, announced that Union Minister Ashwini Vaishnav has sanctioned a new Vande Bharat Express train service
സ്വന്തം ലേഖകന്‍
കൊച്ചി : എറണാകുളം-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചുവെന്ന് ബിജെപി കേരള അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ .
നവംബര്‍ പകുതിയോടെ സര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സര്‍വീസ് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഉത്സവ സീസണുകളിലും പ്രത്യേക ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്ക് യാത്രാ തിരക്ക് കാരണം ബസുകള്‍ അമിത നിരക്ക് ഈടാക്കുന്നുണ്ട്.
പുതിയ വന്ദേഭാരത് ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നല്‍കിയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കേരളത്തിന് അനുവദിക്കുന്ന മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ആയിരിക്കുമിത്.
തൃശൂര്‍, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. റെയില്‍വേയോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
കേരളത്തിന്റെ സമഗ്ര വികസനം മുന്നില്‍ കണ്ട് ീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന് നന്ദിയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


COMMENTS