വാഷിംഗ്ടണ്‍ : ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ പാലിച്ചില്ലെങ്കില്‍ ഹമാസിനെ അമേരിക്ക നശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത മ...
വാഷിംഗ്ടണ്‍ : ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ പാലിച്ചില്ലെങ്കില്‍ ഹമാസിനെ അമേരിക്ക നശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഗാസ മുനമ്പില്‍ വാരാന്ത്യത്തില്‍ നടന്ന കനത്ത പോരാട്ടത്തിന് ശേഷം വീണ്ടും വെടിനിര്‍ത്തല്‍ വീണ്ടും ആരംഭിച്ചിരുന്നു. പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
'' അവര്‍ നല്ലവരായിരിക്കും, അവര്‍ അങ്ങനെയല്ലെങ്കില്‍, ഞങ്ങള്‍ പോകും, ഞങ്ങള്‍ അവരെ ഉന്മൂലനം ചെയ്യും - ഞങ്ങള്‍ക്ക് വേണമെങ്കില്‍, അവരെ ഉന്മൂലനം ചെയ്യും, അവര്‍ക്ക് അത് അറിയാം,' ട്രംപ് പറഞ്ഞു.
രണ്ട് ഇസ്രയേല്‍ സൈനികരെ ഹമാസ് വധിച്ചുവെന്ന ആരോപണവുമായി ഐഡിഎഫ് രംഗത്തുവന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.
Key Words : Donald Trump, Gaza Ceasefire, Hamas


COMMENTS