വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ വേണ്ടിവന്നാല്‍ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാ...
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെയും ഒളിമ്പിക്‌സിന്റെയും വേദികള്‍ വേണ്ടിവന്നാല്‍ മാറ്റുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി.
അമേരിക്കയിലെ ബോസ്റ്റണില്‍ നിന്ന് ലോകകപ്പ് വേദി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ലോകകപ്പ് വേദി മാറ്റാനുള്ള നീക്കത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് തോന്നിയാൽ ആതിഥേയ നഗരങ്ങളിലൊന്നായ ബോസ്റ്റണിൽ നിന്ന് മത്സരങ്ങൾ മാറ്റുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. അതിന് സാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഫിഫ പ്രസിഡന്റുമായി സംവദിച്ച് ഇക്കാര്യം നടപ്പിലാക്കുമെന്നും ട്രംപ് പറഞ്ഞു. ബോസ്റ്റണിലെ ജനങ്ങളെ ഇഷ്ടമാണെന്നും എന്നാൽ മേയർ അത്ര നല്ലയാളല്ലെന്നും യുഎസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
Key Words: Donald Trump, FIFA World Cup, Olympics Venues


COMMENTS