ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍ എന്ന ചരിത്രപരമായ നാഴികക്കല്ലിന...
ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളര്‍ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി.
പുതിയ ഐഫോണ്‍ 17 സീരീസിന്റെ മികച്ച പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം. ഓഹരികള്‍ തിങ്കളാഴ്ച 4.2 ശതമാനം ഉയര്‍ന്ന് 262.9 ഡോളറിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 3.9 ട്രില്യണ്‍ ഡോളറായി. ഇതോടെ എഐചിപ്പ് ഭീമനായ എന്‍വിഡിയയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയായി ആപ്പിള്‍ മാറി.
ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ കണക്കനുസരിച്ച്, പുതിയ ഐഫോണ്‍ 17 സീരീസ്, യുഎസിലും ചൈനയിലും വിപണിയിലിറങ്ങിയ ആദ്യ പത്തുദിവസത്തിനുള്ളില്‍ ഐഫോണ്‍ 16 സീരീസിനേക്കാള്‍ 14 ശതമാനം അധികം വിറ്റഴിച്ചു. ഒക്ടോബര്‍ 30 ന് വിപണി സമയത്തിന് ശേഷമാണ് ആപ്പിള്‍ ത്രൈമാസ വരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഐഫോണ്‍ 17-ന്റെ തകര്‍പ്പന്‍ വിജയം ആപ്പിളിന്റെ വളര്‍ച്ചയ്ക്ക് വീണ്ടും ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്.
Key Words: Apple, Shares, Tech News


COMMENTS