തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മ...
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വര്‍ണ കപ്പ് സ്വന്തമാക്കി തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂര്‍, കണ്ണൂര്‍ ജില്ലകള്‍ നേടിയത് യഥാക്രമം 892, 859 പോയിന്റുകളാണ്. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാമ്പ്യന്മാരായത്.
ഗെയിംസ് ഇനങ്ങളില്‍ 798 പോയിന്റുകള്‍ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്.
അക്വാട്ടിക്സില്‍ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോള്‍ തൃശൂര്‍ ജില്ലാ രണ്ടാമതായത് 149 പോയിന്റുകള്‍ നേടിയാണ്. അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിന്റുകളോടെ പാലക്കാട് രണ്ടാമതായി. അടുത്ത വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കണ്ണൂരിൽ നടക്കും.
Key Words: State School Olympics, Thiruvananthapuram, Chief Minister's Gold Cup


COMMENTS