കോട്ടയം : കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള...
കോട്ടയം : കേരള സഹോദയ കോംപ്ലെക്സുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവം നവംബർ 12 മുതൽ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടത്തുമെന്ന് പ്രസിഡന്റ് ജോജി പോൾ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ എന്നിവർ അറിയിച്ചു.
കൊച്ചിയിൽ നടക്കുന്ന അഖില കേരള സി ബി എസ് ഇ പ്രിൻസിപ്പൽസ് കോൺഫറൻസിൽ ആണ് ഈക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ 1700 സി ബി എസ് ഇ സ്കൂളിൽ നിന്നായി പതിനായിരത്തോളം മത്സരാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കലോത്സവത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതായും 35 വേദികളിലായി 140 ഓളം മത്സര ഇനങ്ങളുള്ള കലോത്സവത്തിന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 23 നു ആരംഭിക്കുമെന്നും ലേബർ ഇന്ത്യ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സുജ കെ ജോർജ്, വൈസ് പ്രിൻസിപ്പൽ ടിനു രാജേഷ് എന്നിവർ അറിയിച്ചു.
Key Words: State CBSE Kalolsavam


COMMENTS