കൊച്ചി : ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും രേഖകളില്‍ നിന്...
കൊച്ചി : ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്നും രേഖകളില്‍ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. രേഖകള്‍ കൈമാറുന്നതില്‍ ബോര്‍ഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. കവര്‍ച്ച മറയ്ക്കാന്‍ ഇപ്പോഴത്തെ ബോര്‍ഡും ശ്രമിച്ചെന്ന നിഗമനത്തിലേക്കാണ് കോടതി എത്തിയിരിക്കുന്നത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഉദ്യോഗസ്ഥര്‍ ഒന്നും അറിയിച്ചിട്ടില്ലെന്നും 2025 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൊടുത്തുവിടാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്റ് നിര്‍ദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണെന്നും ഇത് തിരുത്താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു.
Key Words: Sabarimala Gold Smuggling, SIT, High Court, Devaswom Board


COMMENTS