Murari Babu suspended
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യ നടപടിയുമായി ദേവസ്വം ബോര്‍ഡ്. 2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തു. നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.
അന്ന് വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത് മുരാരി ബാബുവാണ്. മാത്രമല്ല 2025 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണപ്പാളി കൊടുത്തുവിട്ടതും ഇയാളാണ്.
അതേസമയം വീഴ്ചയില്‍ തനിക്ക് പങ്കില്ലെന്നും താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയിരുന്നതെന്നുമാണ് മുരാരി ബാബുവിന്റെ നിലപാട്.
Keywords: Sabarimala, Gold plating issue, Murari Babu, Suspension,


COMMENTS