തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുടെ ഭാഗമായ സർക്കാരിനെതിരെ എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക് കടക്കുന്നു. നാളെ തിരുവനന്തപ...
തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുടെ ഭാഗമായ സർക്കാരിനെതിരെ എ ഐ വൈ എഫും എ ഐ എസ് എഫും പരസ്യ പ്രതിഷേധത്തിലേയ്ക്ക് കടക്കുന്നു.
നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം. ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യം. ഇത് സി പി എം-സി പി ഐ തർക്കമല്ല. ഡി വൈ എഫ് ഐ യ്ക്കും എസ് എഫ് ഐയ്ക്കും ഇതേ നിലപാട്. ഡി വൈ എഫ് ഐയും എസ് എഫ് ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്
ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. ധൃതി പിടിച്ച് ഒപ്പിട്ടത് ശരിയായ നടപടിയല്ല. എലിയെ പേടിച്ച് ഇല്ലം ചുടുന്ന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോയാൽ ശക്തമായ സമരം നടത്തും
ദേശീയ വിദ്യാഭ്യാസ നയത്തിൽ വർഗീയത ഒളിച്ചുകടത്തുന്നു. ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കേണ്ടതില്ല എന്ന് ഇടതുമുന്നണി തീരുമാനിച്ചിരുന്നു. പി എം ശ്രീ പദ്ധതിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറുന്നതുവരെ സമരമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു.
Key Words: PM Shri Sheme, AIYF, AISF

COMMENTS