തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിക...
തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ധനകാര്യവകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സംതൃപ്തിയുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
നടപ്പിലാക്കാന്‍ പറ്റും എന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമാണ് പറയാറുള്ളതെന്നും ചെയ്യാന്‍ പറ്റും എന്നാണ് വിശ്വാസം എന്നും മന്ത്രി വ്യക്തമാക്കി.അതിന് പിന്നില്‍ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ധനവകുപ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധനവകുപ്പിന് ഏറെ വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും തകര്‍ന്ന് പോകില്ലെന്നും മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ യാതൊരു സഹായവും ലഭിക്കാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ 'സ്ത്രീ സുരക്ഷ പെന്‍ഷന്‍' നല്‍കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള യുവാക്കള്‍ക്ക് മാസം 1000 രൂപ സ്‌കോളര്‍ഷിപ് പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷന്‍ 400 രൂപ വര്‍ധിപ്പിച്ച് 2000 രൂപയാക്കി. കുടുംബ എഡിഎസുകള്‍ക്കുള്ള ഗ്രാന്റ് മാസം 1000 രൂപയാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡിഎ വര്‍ധിപ്പിച്ചു നല്‍കും. അംഗനവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണറേറിയം 1000 രൂപ വീതം കൂട്ടി. സാക്ഷരതാ പ്രേരകര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ക്കും പ്രതിമാസം 1000 രൂപ അധികം നല്‍കും. ആയമാര്‍ക്ക് വേതനം 1000 രൂപ വര്‍ധിപ്പിച്ചു. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 30 രൂപയാക്കി ഉയര്‍ത്തി. നവംബറില്‍ തന്നെ പെന്‍ഷനുകള്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ വമ്പന്‍ പ്രഖ്യാപനത്തിലുണ്ട്.
Key Words: KN Balagopal , Pinarayi Vijayan


COMMENTS