Kerala government pauses pm shri scheme
തിരുവനന്തപുരം: പിഎംശ്രീ പദ്ധതി വിവാദത്തില്‍ സര്‍ക്കാര്‍ പിറകോട്ടെന്ന് സൂചന. ഈ വിഷയത്തില്‍ സി.പി.ഐയുടെ ഉപാധിക്കു മുന്നില്‍ സിപിഎം വഴങ്ങുന്നതായാണ് റിപ്പോര്‍ട്ട്.
പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കിയേക്കും. ഇന്നു രാവിലെ ചേര്‍ന്ന സിപിഎമ്മിന്റെ അവെയ്‌ലബിള്‍ സംസ്ഥാന സെക്രട്ടേററിയറ്റ് യോഗത്തിലാണ് തീരുമാനം.
പദ്ധതി നടപ്പാക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തില്‍ തീരുമാനമായത്. ഇതോടെ ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പങ്കെടുക്കാനാണ് സാധ്യത.
അതേസമയം പദ്ധതിയില്‍ നിന്നു പിന്മാറുന്നുയെന്നു കാട്ടി കേന്ദ്ര സര്‍ക്കാരിന് കത്തു നല്‍കണമെന്നാണ് സി.പിഐയുടെ ആവശ്യം.
Keywords: Government, PM Shri Scheme, CPM, CPI, Central government


COMMENTS