High court about Paliyekkara toll collection
കൊച്ചി: പാലിയേക്കര ടോള്‍ പിരിവ് തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. അതേസമയം പഴയ നിരക്കില്‍ മാത്രമേ ടോള്‍ പിരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ഒരു പൊതുപ്രവര്‍ത്തകനാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നും എന്നാല്‍ മാത്രമേ ദേശീയപാതയിലെ മറ്റ് സ്ഥലങ്ങളിലെ പണികള്‍ മുന്നോട്ടു കൊണ്ടുപോകാനാകുകയുള്ളൂവെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് കോടതി നടപടി.
അതേസമയം കേസ് കോടതി തീര്‍പ്പാക്കിയിട്ടില്ല. പത്തു ദിവസത്തിനകം സ്ഥിതിഗതികള്‍ വിലയിരുത്താനായി കേസ് കോടതി വീണ്ടു പരിഗണിക്കും.
Keywords: High court, Paliyekkara toll collection, Continue


COMMENTS