തിരുവനന്തപുരം : പത്തനംതിട്ടയിലെ പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ് |റ്റർ കോൺക്രീറ്റിൽ പുതഞ്ഞു പോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയൊ...
തിരുവനന്തപുരം : പത്തനംതിട്ടയിലെ പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ഹെലികോപ് |റ്റർ കോൺക്രീറ്റിൽ പുതഞ്ഞു പോയ സംഭവത്തിൽ സുരക്ഷാ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ.
താത്കാലിക ഹെലിപാഡിൽ പുതുതായി ഇട്ട കോൺക്രീറ്റിൽ കോപ്റ്ററിന്റെ ടയറുകൾ താഴ്ന്നുപോവുകയായിരുന്നു.
സുരക്ഷാ വീഴ്ചയില്ല: ഹെലികോപ്റ്ററിനോ ലാൻഡിംഗിനോ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് പോലീസ് മേധാവി പറഞ്ഞു. ഹെലികോപ്റ്റർ നിശ്ചയിച്ച സ്ഥലത്തുനിന്ന് ഏകദേശം അഞ്ചടി മാറിയാണ് ലാൻഡ് ചെയ്തത്. ഇതോടെ സെറ്റാവാത്ത കോൺക്രീറ്റ് ഉള്ള ഭാഗത്തായിപ്പോയി.മോശം കാലാവസ്ഥ കാരണം ലാൻഡിംഗ് സ്ഥലം നിലയ്ക്കലിൽ നിന്ന് പ്രമാടത്തേക്ക് അവസാന നിമിഷം മാറ്റുകയായിരുന്നു. ഹെലിപാഡ് നിർമ്മാണം വളരെ വൈകി രാവിലെ മാത്രമാണ് പൂർത്തിയായത്.കോൺക്രീറ്റ് ഇട്ട് 12 മണിക്കൂർ തികയും മുൻപായിരുന്നു ഹെലികോപ്റ്ററിന്റെ ലാൻഡിംഗ്. അതിനാൽ കോൺക്രീറ്റ് പ്രതലം ഉറച്ചിരുന്നില്ല.
രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. പോലീസ് സംഘമാണ് ഹെലികോപ്റ്റർ തള്ളി, നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന, ഉറപ്പുള്ള സ്ഥലത്തേക്ക് മാറ്റിയത്.
പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്: എയർഫോഴ്സ് ജീവനക്കാർ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഹെലിപാഡ് തയ്യാറാക്കിയത്. ചെളിയും പൊടിപടലങ്ങളും ഒഴിവാക്കാനായിരുന്നു ക്രമീകരണം. അവരുടെ സാന്നിധ്യത്തിലാണ് പണികൾ പൂർത്തിയാക്കിയത്.


COMMENTS