റൊമാന്‍സ്, ആക്ഷന്‍, കോമഡി, ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ പൊളിച്ചടുക്കി പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയിലർ. വെല്‍ പാക്ക...
റൊമാന്‍സ്, ആക്ഷന്‍, കോമഡി, ഇമോഷന്‍ എല്ലാം കൊണ്ടും ഒരു ടോട്ടല്‍ പൊളിച്ചടുക്കി പ്രദീപ് രംഗനാഥന്‍ ചിത്രം 'ഡ്യൂഡ്' ട്രെയിലർ. വെല്‍ പാക്ക്ഡ് ആയാണ് രണ്ട് മിനിറ്റ് 39 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ എത്തിയിരിക്കുന്നത്.
തമിഴകത്തെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 17നാണ് തിയേറ്ററുകളിലെത്താനൊരുങ്ങുന്നത്. രസകരമായൊരു വേഷത്തില്‍ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.
സംഗീത ലോകത്തെ പുത്തന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ആര്‍ ശരത് കുമാര്‍, നേഹ ഷെട്ടി, ഹൃദു ഹരൂണ്‍, സത്യ, രോഹിണി, ദ്രാവിഡ് സെല്‍വം, ഐശ്വര്യ ശര്‍മ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.
Key Words: Dude Trailer, Tamil Movie


COMMENTS