Congress rally stage collapsed in Muvattupuzha
മൂവാറ്റുപുഴ: കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ യാത്രയുടെ ഉദ്ഘാടന പന്തല്‍ തകര്‍ന്നു വീണു. പന്തലിനടുത്ത് അധികം ആളുകളില്ലാത്തതിനാല്‍ അപകടം ഒഴിവായി.
മൂവാറ്റുപുഴ ടൗണ്‍ ഹാളിനു മുന്നില്‍ നിര്‍മ്മിച്ച ബെന്നി ബെഹനാന്‍ എം.പി നയിക്കുന്ന മാര്‍ച്ചിന്റെ ഉദ്ഘാടന വേദിയാണ് തകര്‍ന്നു വീണത്. കുറച്ചാളുകള്‍ വേദിയില്‍ കുടുങ്ങിയെങ്കിലും ആര്‍ക്കും പരുക്കില്ല.
അശാസ്ത്രീയമായ നിര്‍മ്മാണമാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തകരെത്തി പന്തല്‍ എതിര്‍വശത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
Keywords: Congerss, Stage, Collapsed, Muvattupuzha


COMMENTS