തിരുവനന്തപുരം : കേരളത്തിൻ്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സംസ്ഥാനത്ത് ഇനി...
തിരുവനന്തപുരം : കേരളത്തിൻ്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും, മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തോടൊപ്പമാണ് ജനങ്ങൾ നിലകൊള്ളുന്നത്.
ഇവിടെ കുറെ ആളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാൻ പുറപ്പെട്ടാലും കേരളത്തിൽ അവർ ആരും ഇനി മുഖ്യമന്ത്രി ആകാൻ പോകുന്നില്ല. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ല. ഇപി പറഞ്ഞു.
Key Words: Congress, E.P. Jayarajan

COMMENTS