Children death: Pharma firm owner arrested
ചെന്നൈ: ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ മരുന്ന് നിര്‍മ്മാണ കമ്പനി ഉടമ അറസ്റ്റില്‍. ചുമ മരുന്നായ കോള്‍ഡ്രിഫിന്റെ നിര്‍മ്മാതാക്കളായ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമ രംഗനാഥന്‍ ഗോവിന്ദനെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ചെന്നൈയില്‍ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഒളിവിലായിരുന്നു.
കോള്‍ഡ്രിഫ് കഴിച്ച് ഇരുപതോളം കുട്ടികളാണ് മധ്യപ്രദേശില്‍ മരിച്ചത്. രാജസ്ഥാനിലും സമാനരീതിയില്‍ മരണമുണ്ടായി. ഇതേതുടര്‍ മരുന്ന് കമ്പനിക്കെതിരെ പൊലീസ് അന്വേഷണം വന്നപ്പോഴാണ് രംഗനാഥന്‍ ഒളിവില്‍ പോയത്.
തുടര്‍ന്ന് ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 20,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഇയാളെ പൊലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്.
Keywords: Cough syrup, Arrest, Police, Pharma firm owner


COMMENTS