ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷന്‍ കോമഡിയിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന താരം സതിഷ് ഷാ(74) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന...
ബോളിവുഡ് സിനിമകളിലൂടെയും ടെലിവിഷന്‍ കോമഡിയിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന താരം സതിഷ് ഷാ(74) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം എന്ന് സിഐഎന്‍ടിഎഎ ഒഫീഷ്യല്‍ ആയ അശോക് പണ്ഡിറ്റ് ആരാധകരെ അറിയിച്ചു. ഹിന്ദുജാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ മരണം.
സരാഭായി വേഴ്‌സസ് സരാഭായിലൂടെ സതീഷ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിരുന്നു. മുംബൈയിലെ അപ്പര്‍ ക്ലാസ് ഗുജറാത്തി കുടുംബത്തിന്റെ കഥ പറയുന്ന സീരീസാണ് സാരാഭായി വേഴ്‌സ് സാരാഭായി. നാല് പതിറ്റാണ്ടിലധികം നീണ്ട കരിയറില്‍ 250ല്‍ അധികം സിനിമകളിലും നിരവധി ജനപ്രിയ ടെലിവിഷന്‍ ഷോകളിലും സതീഷ് ഷാ അഭിനയിച്ചു.
ഷാരൂഖ് ഖാന്‍ ചിത്രം 'മെയിന്‍ ഹൂം നാ', 'കല്‍ ഹോ ന ഹോ' എന്നിവയിലെ സതീഷ് ഷായുടെ അഭിനയം പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
Key Words : Bollywood Actor Satish Shah, Passed Away


COMMENTS