പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച സ്ഥലം ശുദ്ധീകരിച്ച് ബിജെപി എംപി. ബാജി റാവു ഒന്നാമന്‍ പണികഴിപ്പിച്ച മഹാരാഷ...
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥിച്ച സ്ഥലം ശുദ്ധീകരിച്ച് ബിജെപി എംപി. ബാജി റാവു ഒന്നാമന്‍ പണികഴിപ്പിച്ച മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലെ ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാര്‍ വാഡയില്‍ മുസ്ലിം സ്ത്രീകള്‍ പ്രാര്‍ത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുല്‍ക്കര്‍ണിയാണ് വിവാദ നടപടിക്ക് പിന്നിലുള്ളത്. ഇവരുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൂനെ നഗരത്തില്‍ നടന്ന നവരാത്രി ആഘോഷം നിര്‍ത്തി വയ്പ്പിച്ചതിന് പിന്നാലെയാണ് എംപിയുടെ അടുത്ത വിവാദ നടപടി. ഞായറാഴ്ചയാണ് ബിജെപി എംപിയുടെ വിവാദ നടപടി. തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു മുസ്ലിം വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തിയ ശനിവാര്‍ വാഡ കോട്ടയിലെ ഭാഗം മേധ കുല്‍ക്കര്‍ണി ശുദ്ധീകരിച്ചത്. എന്‍സിപി നേതാവ് അജിത് പവാറും കോണ്‍ഗ്രസ് നേതൃത്വവും ആം ആദ്മി പാര്‍ട്ടിയും മേധ കുല്‍ക്കര്‍ണിയുടെ നടപടിയെ അപലപിച്ചു. പ്രാദേശിക തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ് മേധ കുല്‍ക്കര്‍ണിയുടെ നടപടിയെന്നാണ് വ്യാപകമാവുന്ന വിമര്‍ശനം.

COMMENTS