Death penalty for watching foreign movies or reading news in North Korea, UN releases shocking report on dictator Kim Jong Un's atrocities
ലണ്ടന്‍: വിദേശ സിനിമകളും ടിവി ഷോകളും കാണുകയോ പങ്കുവെക്കുകയോ ചെയ്യുന്ന പൗരന്മാര്‍ക്ക് ഉത്തര കൊറിയയില്‍ വധശിക്ഷ വിധിക്കുന്നുവെന്ന് എക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്.
രാജ്യത്ത് വന്‍ അടിച്ചമര്‍ത്തല്‍ നടപടികളാണ് നടക്കുന്നത്. ഒരു ദശാബ്ദത്തിനിടെ പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായും, നിര്‍ബന്ധിത തൊഴില്‍ വര്‍ധിച്ചതായും ഇത് ലോകത്ത് മറ്റെങ്ങുമില്ലാത്ത ദുരിതങ്ങളിലേക്ക് ജനങ്ങളെ തള്ളിവിട്ടതായും യുഎന്‍ മനുഷ്യാവകാശ ഓഫീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
'ലോകത്ത് മറ്റെവിടെയും ഇല്ലാത്ത അത്രയും നിയന്ത്രണങ്ങളിലാണ് ഈ ജനത ജീവിക്കുന്നത്,' റിപ്പോര്‍ട്ട് പറയുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള നിരീക്ഷണം കൂടുതല്‍ വ്യാപകമായി എന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അടിയന്തരമായ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ ഉത്തര കൊറിയന്‍ ജനതയ്ക്ക് കൂടുതല്‍ ദുരിതങ്ങളും ക്രൂരമായ അടിച്ചമര്‍ത്തലുകളും നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര കൊറിയയിലെ ഒരു നിര്‍ബന്ധിത ലേബര്‍ ക്യാമ്പില്‍ സ്‌കൂള്‍ കുട്ടി ഉള്‍പ്പെടെ പണിയെടുക്കുന്നു2015-നു ശേഷം വധശിക്ഷകള്‍ കൂടുതല്‍ സാധാരണമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ മാധ്യമങ്ങള്‍ കാണുകയോ അവയിലെ വിവരങ്ങള്‍ പങ്കുവയ്ക്കുകയോ ചെയ്താലും വധശിക്ഷ ഉറപ്പാണ്. ഇതിനായി കുറഞ്ഞത് ആറ് പുതിയ നിയമങ്ങള്‍ കഴിഞ്ഞ കാലയളവില്‍ പ്രാബല്യത്തില്‍ വന്നു.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പലരും പരസ്യമായ വെടിവച്ചുകൊല്ലുന്ന നടപടികള്‍ക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജനങ്ങളില്‍ ഭയം വളര്‍ത്തുന്നതിനാണ് ഫയറിംഗ് സ്‌ക്വാഡുകളെ വച്ച് ഇത്തരം വധശിക്ഷകള്‍ നടത്തുന്നത്. 2023-ല്‍ രാജ്യം വിട്ട കാങ് ഗ്യൂരി എന്ന യുവതി ബിബിസിയോട് പറഞ്ഞത്, തന്റെ മൂന്ന് സുഹൃത്തുക്കള്‍ ദക്ഷിണ കൊറിയന്‍ ടിവി സീരീസിന്റെ സിഡി കൈവശം വച്ചതിന്റെ പേരില്‍ വധിക്കപ്പെട്ടു എന്നാണ്.
![]() |
കുറഞ്ഞത് നാല് രാഷ്ട്രീയ തടവറകളെങ്കിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ തടവുകാര്‍ പീഡനം, പട്ടിണി, കഠിനാധ്വാനം എന്നിവ കാരണം മരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സാധാരണ തടവറകളില്‍ കാവല്‍ക്കാരുടെ ഭാഗത്തുനിന്നുള്ള അക്രമങ്ങളില്‍ നേരിയ കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
സ്‌കൂള്‍ കുട്ടികളെ പോലും പഠനസമയത്ത് വിളവെടുപ്പിനായി ഉപയോഗിക്കുന്നു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.




COMMENTS