The police have arrested Pastor Francis (65), Aromal, and Nithin, who were the administrators of a destitute home in Kunnammav, Varapuzha
സ്വന്തം ലേഖകന്‍
തൃശൂര്‍: അഗതിമന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന 42കാരന്റെ ജനനേന്ദ്രിയം മുറിക്കുകയും കണ്ണു കുത്തിപ്പൊട്ടിക്കുകയും ചെയ്ത ശേഷം വഴിയിലുപേക്ഷിച്ച സംഭവത്തില്‍ വരാപ്പുഴ കൂനമ്മാവിലെ ഒരു അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്റ്റര്‍ ഫ്രാന്‍സിസ് (65), ആരോമല്‍, നിതിന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ അരൂര്‍ സ്വദേശിയായ മഞ്ഞന്ത്ര സുദര്‍ശനനാണ് പാസ്റ്ററുടെയും സംഘത്തിന്റെയും ക്രൂരമായ ആക്രമണത്തിനിരയായത്. ഇയാള്‍ മനോനില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സുദര്‍ശനന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തീവ്രപരിചരണയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നു പൊലീസും ആശുപത്രി അധികൃതരും സ്ഥിരീരിച്ചു.
വഴിയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയതിന് കൊച്ചി സെന്‍ട്രല്‍ പോലീസാണ് സുദര്‍ശനനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്നു കണ്ട് കൂനമ്മാവിലെ അഗതിമന്ദിരത്തിലാക്കിയത് പൊലീസ് തന്നെയാണ്. അഗതിമന്ദിരത്തില്‍ വച്ച് അന്തേവാസികള്‍ സുദര്‍ശനനുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പാസ്റ്റര്‍ ഫ്രാന്‍സിസ്, ആരോമല്‍, നിതിന്‍ എന്നിവര്‍ ചേര്‍ന്ന് സുദര്‍ശനനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നു അന്തേവാസികളില്‍ ചിലര്‍ തന്നെ പൊലീസിനു മൊഴി കൊടുത്തിട്ടുണ്ട്.
സുദര്‍ശനന്റെ ശരീരമാസകലം കത്തികൊണ്ട് വരഞ്ഞു. അതിനു ശേഷം ജനനേന്ദ്രിയം മുറിക്കുകയും കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ സുദര്‍ശനനെ കൊടുങ്ങല്ലൂര്‍ പണിക്കേഴ്‌സ് ഹാളിനടുത്ത് വഴിയരികില്‍ സംഘം ഉപേക്ഷിച്ചു.
സുദര്‍ശനനെ വഴിയരികില്‍ തള്ളിയ സ്ഥലത്തുകൂടി അഗതി മന്ദിരത്തിന്റെ വാഹനം കടന്നുപോയതായി സിസി ടിവി ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നാണ് പാസ്റ്ററെയും സംഘത്തെയും പൊലീസ് പിടികൂടിയത്. കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന കുത്തിയതോട് നാളികാട്ട് കൊച്ചുതറയില്‍ മുനീറിനെ 2013ല്‍ അതിര്‍ത്തി തര്‍ക്കത്തില്‍ കൊലപ്പെടുത്തിയ കേസില്‍ സുദര്‍ശനനും മൂന്നു സഹോദരന്മാരും അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഇയാളെയും സഹോദരങ്ങളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതു കൂടാതെ പല പൊലീസ് സ്റ്റേഷനുകളിലായി അഞ്ചു കേസുകളില്‍ കൂടി സുദര്‍ശനന്‍ പ്രതിയാണ്.
ഈ മാസം 21-ന് രാവിലെ ഏഴരയോടെയാണ് തൃശൂര്‍ പടിഞ്ഞാറേനടയിലെ പണിക്കേഴ്‌സ് ഹാളിനു മുന്നിലെ ബസ് സ്‌റ്റോപ്പില്‍ നഗ്‌നനായി അവശനിലയില്‍ സുദര്‍ശനനെ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് താലൂക്ക് ആശുപത്രിയിലാക്കി. എന്നാല്‍, പരിക്കുകള്‍ ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസത്തെ പഴക്കം മുറിവുകള്‍ക്ക് ഉണ്ടായിരുന്നുവെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
സര്‍ജിക്കല്‍ ഐ സി യുവില്‍ കഴിയുന്ന സുദര്‍ശനന്റെ ജനനേന്ദ്രിയം സര്‍ജറി ചെയ്തു നീക്കേണ്ടിവന്നു. ഇദ്ദേഹം ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Summary: The police have arrested Pastor Francis (65), Aromal, and Nithin, who were the administrators of an 'Agathi Mandiram' (destitute home) in Kunnammav, Varappuzha, in connection with the brutal assault case.


COMMENTS