തിരുവനന്തപുരം : ശബ്ദരേഖ ചോര്‍ച്ചയില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി ഉണ്ടായേക്കും. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മൂ...
തിരുവനന്തപുരം : ശബ്ദരേഖ ചോര്‍ച്ചയില്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി ഉണ്ടായേക്കും. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കള്‍ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദ രേഖയിലെ വെളിപ്പെടുത്തല്‍. സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്പത്തികമായി ലെവല്‍ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.
തൃശ്ശൂരിലെ സിപിഎം നേതാക്കള്‍ക്കെതിരായ ശബ്ദരേഖ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്നും സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കവര്‍ച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോണ്‍ഗ്രസല്ലെന്നും പിണറായി സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.
Key Words: Audio leak, Thrissur District Secretary VP Sarath


COMMENTS