No nuclear threat to India, no blood and water, India is self-sufficient: PM Narendramodi
ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്നും രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. 79 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനം മന്ത്രി.
പഹല്‍ഗാമില്‍ മതം ചോദിച്ച് നിഷ്‌കളങ്കരായ ജനങ്ങളെ കൂട്ടക്കുരുതി ചെയ്തതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. എന്തു തിരിച്ചടി നല്‍കുന്നതിനും സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്തിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ വഴി ഇന്ത്യ കനത്ത മറുപടി തിരിച്ചു കൊടുക്കുകയും ചെയ്തു. സിന്ധു നദീജല കരാറില്‍ പുനരാലോചന ഇല്ലെന്നും രക്തവും വെള്ളവും ഒരുമിച്ചൊഴുകില്ലെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഇന്ത്യയുടെ ആത്മരോക്ഷത്തിന്റെ പ്രകടനമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത്. സങ്കല്പാതീതമായ കാര്യങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ സേനകള്‍ ചെയ്തത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം എന്താണെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തിന് കാണിച്ചുകൊടുത്തു.
ഇന്ത്യ സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. ഏതു വെല്ലുവിളിയും നേരിടാന്‍ നാമിപ്പോള്‍ സജ്ജരാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിക്കുക തന്നെ ചെയ്തു.
Summary: No nuclear threat to India, no blood and water, India is self-sufficient: PM Narendramodi


COMMENTS