The police said that CPM activis attacked Shajan Skaria, even though a case of attempt to murder has been registered, the accused are not named in FIR
സ്വന്തം ലേഖകന്‍
തൊടുപുഴ: മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്നു പൊലീസ്. പ്രതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തെന്നും ഒളിവിലുള്ള പ്രതികള്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു.
ഷാജനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ആക്രമണ വേളയില്‍ പിന്നില്‍ വന്ന കാറിലുള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതില്‍ നിന്നാണ് അഞ്ചു പേരെ തിരിച്ചറിഞ്ഞത്. എന്നാല്‍, പൊലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തിരിച്ചറിഞ്ഞ പ്രതികളുടെ പേരു നല്കിയിട്ടില്ല. ഷാജന്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.
അഞ്ചംഗ സംഘം കാറിലിരിക്കുന്ന ഷാജനെ ആക്രമിക്കുന്നതും ഷാജന്‍ അവരെ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണവുമായി ഒരു ബന്ധവുമില്ലെന്നാണ് സിപിഎം ജില്ലാ ഘടകം പറയുന്നത്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ വൈകിക്കുന്നത് മുന്‍കൂര്‍ ജാമ്യത്തിനു വഴിയൊരുക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്.
പ്രതികളില്‍ മാത്യൂസ് കൊലപ്പള്ളി, ഷിയാസ് ഇസ്മായില്‍ എന്നിവരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെന്നു മറുനാടന്‍ മലയാളിയുടെ വാര്‍ത്തയില്‍ പറയുന്നു.
ഭാരതീയ ന്യായ സംഹിത 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ഷാജനു മുഖത്തും വായിലും മുറിവുണ്ടായതായും കൊല്ലണമെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നും എഫ് ഐ ആറില്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തകനെതിരേ നടന്ന വധശ്രമത്തില്‍ വിവിധ കോണുകളില്‍നിന്നു വലിയ പ്രതിഷേധം ഉയരുന്നുണ്ട്. പക്ഷേ, പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസം മങ്ങാട്ടുകവലയില്‍ വച്ചാണ് ഷാജന്‍ ആക്രമിക്കപ്പെട്ടത്. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം റിസപ്ഷന്‍ ഹാളിലേക്കു പോകുന്ന വേളയിലായിരുന്നു ആക്രമണം.
ഥാര്‍ ജീപ്പില്‍ ഷാജന്റെ വാഹനത്തെ പിന്തുടര്‍ന്ന ആറംഗ സംഘം ഷാജന്റെ കാറില്‍ ബോധപൂര്‍വം ഇടിച്ചു. തുടര്‍ന്നു ഗ്ളാസ് താഴ്ത്തിയപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന സംഘം ഷാജനെ ആക്രമിക്കുകയായിരുന്നു. ഷാജന്‍ വിവാഹ വേദിയില്‍ നിന്നു പുറത്തിറങ്ങുന്നത് കാത്തു നിന്ന ശേഷമായിരുന്നു പിന്തുടര്‍ന്നത്.

വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം, മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ആശുപത്രിയില്‍, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നു 'കോം ഇന്ത്യ'
Summary: The police said that CPM activists attacked Shajan Skaria, even though a case of attempt to murder has been registered, the accused are not named in the FIR. It is suspected that there is an attempt to pave the way for anticipatory bail. The assassination attempt on the journalist is causing huge protests from various quarters. However the police have not yet been able to arrest the accused.
COMMENTS