An attempt was made to endanger Marunadan Malayali news portal chief editor Shajan Skaria by hitting him with vehicle
സ്വന്തം ലേഖകന്‍
തൊടുപുഴ: മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടല്‍ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. വിവാഹത്തില്‍ പങ്കെടുത്ത ശേഷം റിസപ്ഷന്‍ ഹാളിലേക്കു പോകുന്ന വേളയില്‍ മങ്ങാട്ടുകവലയിലാണ് സംഭവം.
ഥാര്‍ ജീപ്പില്‍ ഷാജന്റെ വാഹനത്തെ പിന്തുടര്‍ന്ന ആറംഗ സംഘം ഷാജന്റെ കാറില്‍ ബോധപൂര്‍വം ഇടിച്ചു. തുടര്‍ന്നു ഗ്‌ളാസ് താഴ്ത്തിയപ്പോള്‍ ജീപ്പില്‍ നിന്ന് ഇറങ്ങി വന്ന സംഘം ഷാജനെ ആക്രമിച്ചു. പരിക്കേറ്റ ഷാജനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
ഷാജന്‍ സ്‌കറിയയെ അപായപ്പെടുത്താന്‍ നടന്ന ശ്രമം അത്യന്തം അപലപനീയമാണെന്നും സമഗ്ര അന്വേഷണം വേണമെന്നും കോണ്‍ഫഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് സാജ് കുര്യനും ജനല്‍ സെക്രട്ടറി കെ കെ ശ്രീജിതും പ്രസ്താവനയില്‍ പറഞ്ഞു.
ഷാജന്‍ സ്‌കറിയയെ വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം ഞെട്ടിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ശരീരിക അക്രമം വെച്ചുപൊറുപ്പിക്കാനാകില്ല. സ്വതന്ത്ര മധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്.
ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു. ഇടിയുടെ ആഘാതത്തില്‍ ഷാജന്റെ മുഖം സ്റ്റിയറിംഗില്‍ വന്നിടിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
അക്രമികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഷാജന്‍ വിവാഹ വേദിയില്‍ നിന്നു പുറത്തിറങ്ങുന്നത് കാത്തു നിന്ന ശേഷമായിരുന്നു പിന്തുടര്‍ന്നത്.
ബ്രിട്ടനിലെ പ്രവാസി വ്യവസായിയുടെ പിന്തുണയോടെ സിപിഎം അനുഭാവികളാണ് ആക്രമിച്ചതെന്നു മറുനാടന്‍ മലയാളി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നു.
Summary: An attempt was made to endanger Marunadan Malayali news portal chief editor Shajan Skaria by hitting him with a vehicle. Com India demanded a thorough investigation into the incident and bring the culprits to justice.
COMMENTS