ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്...
ന്യൂഡൽഹി : സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. വെറും 1 രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്. രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, പരിമിതകാലത്തേയ്ക്കാണ് 'ഫ്രീഡം ഓഫര്‍' ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. ബിഎസ്എന്‍എല്‍ ഇതിനെ 'ആസാദി കാ പ്ലാന്‍' എന്നാണ് വിളിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്.
കൂടാതെ പ്രതിദിനം രണ്ടു ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കും.
പ്രതിദിന ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് 40സയു െകുറഞ്ഞ വേഗത്തിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഓഗസ്റ്റ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് ഫ്രീഡം ഓഫര്‍.
ഫ്രീഡം ഓഫര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യാതൊരു ചെലവുമില്ലാതെ സൗജന്യ ഫോര്‍ജി സിം കാര്‍ഡ് ലഭിക്കും. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക.
Key Words: BSNL, One Rupee Plan

COMMENTS