If India builds a dam on the Indus, it will send 10 missiles to destroy it, and if Pakistan's existence is in danger, it will take half the world, Mun
ഫ്ലോറിഡ : ഭാവിയിൽ ഇന്ത്യയുമായി ഒരു യുദ്ധം ഉണ്ടാവുകയും തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവുകയും ചെയ്താൽ ലോകത്തിൻറെ പകുതി ഭാഗത്തെ നശിപ്പിച്ചിട്ടായിരിക്കും തങ്ങളും ഇല്ലാതാവുകയെന്ന് പാകിസ്ഥാന്റെ പട്ടാളത്തലവൻ അസിം മുനീർ അമേരിക്കയിൽ ചെന്ന് നിന്ന് ഭീഷണി മുഴക്കി.
അതുപോലെ, സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിയുന്നത് വരെ കാത്തിരിക്കുമെന്നും പണിതീർന്നാൽ ഉടൻ 10 മിസൈലുകൾ അയച്ച് അതിനെ തകർക്കുമെന്നും മുനീർ വീമ്പിളക്കി.
ഫ്ലോറിഡയിലെ താമ്പയിൽ ഒരു ബിസിനസുകാരൻ നൽകിയ അത്താഴ വിരുന്നിൽ പങ്കെടുത്തുകൊണ്ടാണ് അസിം മുനീർ ഈ വീരവാദമെല്ലാം മുഴക്കിയിരിക്കുന്നത്.
പാകിസ്ഥാൻ ഒരു ആണവ ശക്തിയാണ്. ഞങ്ങളുടെ നാശം ഉറപ്പായാൽ ലോകത്തിൻറെ പകുതിയെ കൂടി ഞങ്ങൾ കൊണ്ടുപോകുമെന്നാണ് മുനീർ പറഞ്ഞത്.
അമേരിക്കൻ മണ്ണിൽ നിന്ന് ഒരു പാകിസ്ഥാൻ സൈനിക മേധാവി ആണവ ഭീഷണി മുഴക്കുന്നത് ആദ്യമായാണ് . അദ്നാൻ അസദ് എന്ന ബിസിനസുകാരനാണ് അത്താഴ വിരുന്ന് ഒരുക്കിയത്.
സിന്ധു നദിയിൽ ഇന്ത്യ അണക്കെട്ട് പണിതാൽ അത് പാകിസ്ഥാനിലേക്കുള്ള ജലം ഒഴുക്കിനെ ബാധിക്കും. അത് പാകിസ്ഥാനിലെ 250 ദശലക്ഷം ആൾക്കാരെ പട്ടിണിയിലേക്ക് നയിക്കും.
ഇന്ത്യ അണക്കെട്ട് പണിതു തീരുന്നതുവരെ ഞങ്ങൾ കാത്തിരിക്കും. പണി തീരുമ്പോൾ 10 മിസൈലുകൾ അങ്ങോട്ട് അയയ്ക്കും.
സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. ദൈവം സഹായിച്ച് ഞങ്ങൾക്ക് മിസൈലുകൾക്ക് ഒരു പഞ്ഞവും ഇല്ലെന്ന് ഓർക്കുക.
രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കയിൽ സന്ദർശനത്തിന് എത്തുന്നത്. കഴിഞ്ഞ സന്ദർശനത്തിൽ പ്രസിഡൻറ് ട്രംപ് വൈറ്റ് ഹൗസിൽ മുനീറിന് വിരുന്ന് നൽകിയിരുന്നു.
ട്രംപിന്റെ കുടുംബം പുറത്തിറക്കുന്ന ബിറ്റ് കോയിൻ പാകിസ്ഥാനിൽ കച്ചവടം ചെയ്യാൻ എല്ലാ സഹായവും ഒരുക്കിക്കൊടുക്കുന്നത് അസിം മുനീറാണ്.
ഇതിൻറെ നന്ദി സൂചകമായാണ് പാകിസ്ഥാന്റെ പട്ടാള ഭരണാധികാരിയെ പോലെ പ്രവർത്തിക്കുന്ന മുനീറിന് ട്രംപ് വിരുന്നു നൽകിയത്. പകരം ട്രംപിന് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് മുനീർ ആവശ്യപ്പെടുകയും ചെയ്തു.
Summary: Pakistan's army chief Asim Munir has said that if there is a future war with India and their existence is threatened, they will be wiped out after destroying half of the world
COMMENTS