Actor Shanavas passed away
തിരുവനന്തപുരം: നടനും കേരളം കണ്ട എക്കാലത്തെയും മികച്ചനടന്‍ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പാളയം ജുമാമസ്ജിദില്‍ നടക്കും.
പിതാവിനെക്കുറിച്ച് ഏറെ അഭിമാനംകൊണ്ടിരുന്ന ഷാനവാസ് സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം ബാക്കിവച്ചാണ് യാത്രയായിരിക്കുന്നത്.
ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് ഷാനവാസ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളം, തമിഴ് ഭാഷകളിലായി 96 ഓളം സിനിമകളില്‍ അഭിനയിച്ചു.
ഇരുപത്തിയഞ്ചോളം സിനിമകളില്‍ നായകനായി. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
പ്രേം നസീറിന്റെ മരണശേഷവും സിനിമാ അഭിനയം തുടര്‍ന്നെങ്കിലും ആവര്‍ത്തനവിരസത വന്നപ്പോള്‍ സിനിമാരംഗം വിടുകയായിരുന്നു.
തുടര്‍ന്ന് വിദേശത്ത് ഷിപ്പിങ് കമ്പനിയില്‍ ജോലി ചെയ്തു. അതിനു ശേഷം വീണ്ടും നാട്ടിലെത്തി സീരിയലുകളിലും പിന്നീട് സിനിമകളിലും അഭിനയിച്ചിരുന്നു.



COMMENTS