Second death anniversary of Oommen Chandi
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികം ഇന്ന്. ഇതോടനുബന്ധിച്ച് കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് വിപുലമായ ചടങ്ങുകളാണ് പുതുപ്പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ദാനം, കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്കായുള്ള ശ്രുതിതരംഗം പദ്ധതിയുടെ രണ്ടാംഘട്ടത്തിനു തുടക്കം തുടങ്ങിയ പരിപാടികള്‍ക്കാണ് തുടക്കമാകുന്നത്.
സമ്മേളനത്തിനു മുന്‍പ് ഉമ്മന്‍ ചാണ്ടിയുടെ സമൃതി മണ്ഡപത്തില്‍ രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി നടക്കും.
Keywords: Oommen Chandi, Second death anniversary, Kottayam, Rahul Gandhi



COMMENTS