ന്യൂഡൽഹി : നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നേരത്തെ തന്നെ മാപ്പില്ലെന്ന് വ...
ന്യൂഡൽഹി : നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍, ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. തങ്ങളുടെ ആവശ്യം നീതി മാത്രമാണെന്നും സത്യം മറക്കപ്പെടുന്നില്ലെന്നും, എത്ര ദൈര്‍ഘ്യമെടുത്താലും ദൈവത്തിന്റെ സഹായത്തോടെ നീതി നടപ്പാക്കപ്പെടുമെന്നും മഹ്ദി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, നിമിഷപ്രിയയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അറിയിച്ചു. ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ലെന്നും വധശിക്ഷ എപ്പോള്‍ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ടെന്നും എന്നാല്‍ ചര്‍ച്ച നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുവെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തതെന്നും മാപ്പ് നല്‍കുന്നതില്‍ തലാലിന്റെ കുടുംബത്തില്‍ അഭിപ്രായ ഐക്യമില്ലെന്നും ആക്ഷന്‍ കമ്മിറ്റിയംഗം സജീവ് കുമാര്‍ പറഞ്ഞു.
Key Words: Talal, Nimisha Priya Case


COMMENTS