Kozhikode sex racket case
കോഴിക്കോട്: മാലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രധാന പ്രതികള്‍ പൊലീസുകാര്‍ തന്നെയെന്ന് കണ്ടെത്തല്‍. ഇതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉടന്‍ തന്നെ ഒളിവില്‍ പോയ ഇവര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും.
പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സി.പി.ഒ ഷൈജിത്ത്, കുന്ദമംഗലം സ്വദേശി സി.പി.ഒ സനിത്ത് എന്നിവര്‍ക്കായാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്.
ഇവരുടെ ഫോണ്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഉടന്‍ തന്നെ ഓഫായിരുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ കേസന്വേഷണം പുരോഗമിക്കുകയാണ്. ഇവര്‍ പെണ്‍വാണിഭ കേന്ദ്രത്തിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഇവരുടെ അക്കൗണ്ടിലേക്ക് വന്‍ തുകയും എത്തിയിരുന്നു.
ഈ മാസം ആദ്യമാണ് കോഴിക്കോട് മാലാപ്പറമ്പില്‍ ഒരു അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തത്. ഇവിടുത്തെ നടത്തിപ്പുകാരിയായ സ്ത്രീയെയും കൂട്ടാളികളെയും ചോദ്യംചെയ്തതില്‍ നിന്നാണ് സിറ്റി പൊലീസിലെ രണ്ട് പൊലീസുകാരുടെ പ്രധാന പങ്ക് ലഭിക്കുന്നത്. തുടര്‍ന്ന് ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു.
Keywords: Kozhikode sex racket case, Look out notice, Policemen
COMMENTS