ന്യൂഡല്‍ഹി : ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ വന്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്‌റാന...
ന്യൂഡല്‍ഹി : ഇറാനെ വീണ്ടും ആക്രമിച്ച് ഇസ്രയേല്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേല്‍ വന്‍ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്‌റാന്‍ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം.
ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന ഏതൊരു രാജ്യവും തിരിച്ചടി നേരിടേണ്ടി വരുമെന്നും ഇറാന്‍ മുന്നറിയിപ്പു നല്‍കി. ഇസ്രയേലിനെ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രാദേശിക സൈനികതാവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണി.
യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇസ്രയേലിന് മറ്റു രാജ്യങ്ങള്‍ പിന്തുണ നല്‍കിയാല്‍ സൈനിക നടപടികള്‍ ഇറാന്‍ ശക്തമാക്കുമെന്ന് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ സിഎന്‍എന്നിനോട് പറഞ്ഞു. ഇസ്രയേലിനെ ലക്ഷ്യം വച്ചുള്ള ഇറാനിയന്‍ മിസൈലുകള്‍ തകര്‍ക്കാന്‍ യുഎസ് സഹായിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഇറാന്റെ പ്രസ്താവന.
Key Words: Iran-Israel Conflict
COMMENTS