ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് തീരത്ത് തുര്‍ക്കി യുദ്ധകപ്പല്‍. ഇന്നലെയാണ് പ...
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായ സാഹചര്യത്തില്‍ പാക് തീരത്ത് തുര്‍ക്കി യുദ്ധകപ്പല്‍. ഇന്നലെയാണ് പാകിസ്ഥാനിലെ കറാച്ചി തുറമുഖത്ത് തുര്‍ക്കി നാവിക കപ്പല്‍ എത്തിയത്. കപ്പലിനെ പാകിസ്ഥാന്‍ നാവിക ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനത്തിനാണ് നാവിക കപ്പല്‍ എത്തിയതെന്ന് പാകിസ്ഥാന്‍ വിശദീകരിച്ചു
അതേസമയം, പാകിസ്താന്റെ നിരന്തരപ്രകോപനത്തിന് പിന്നാലെ പ്രതിരോധ സെക്രട്ടറിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തിയെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Key Words: Turkish Warship, Pakistan Coast, Pakistan
COMMENTS