Kerala pays its final respects to the beloved actor, director, and screenwriter Sreenivasan
സ്വന്തം ലേഖകന്‍
കൊച്ചി: മലയാളത്തിന്റെ പ്രിയ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് കേരളക്കരയുടെ അന്ത്യാഞ്ജലി. സംസ്‌കാര ചടങ്ങുകള്‍ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടന്നു.
![]() |
അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിനു പേരാണ് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി പി പ്രസാദ് സംബന്ധിച്ചു. മൂത്ത മകന്‍ വിനീത് ശ്രീനിവാസനാണ് അന്ത്യ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. വിനീത് തന്നെയാണ് ചിതയ്ക്കു തീ പകര്‍ന്നതും. പിന്നാലെ ഇളയ മകന്‍ ധ്യാന്‍ ശ്രീനിവാസനും ചിതയ്ക്കു തീ പകര്‍ന്നു.
കേരള പൊലീസ് അതുല്യ പ്രതിഭയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചു. ശ്രീനിവാസന്റെ ഏറ്റവും അടുപ്പമുള്ള സുഹൃത്തായ സത്യന്‍ അന്തിക്കാട് ഹൃദയഭാരത്തോടെ മൃതദേഹത്തില്‍ പേനയും പേപ്പറും സമര്‍പ്പിച്ചത് കണ്ടുനിന്നവര്‍ക്ക് ഏറെ വേദനയുണ്ടാക്കുന്ന രംഗമായി. എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു എന്നെഴുതിയ പേപ്പറാണ് സത്യന്‍ സമര്‍പ്പിച്ചത്.
![]() |
![]() |





COMMENTS