ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍...
ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായതോടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ കാത്തിരിക്കുന്നത് ഭരണത്തുടര്‍ച്ച. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ജനപ്രതിനിധി സഭയില്‍ വേണ്ട ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടി ഇതിനോടകം 86 സീറ്റുകളില്‍ മുന്‍കൈ നേടിയിട്ടുണ്ട്. ലിബറല്‍ നാഷണല്‍ കൊളീഷന്‍ 41 സീറ്റുകളും നേടി. സ്വതന്ത്രരും മറ്റുള്ളവരും 9 സീറ്റുകളും നേടി.
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വമുള്ള ലിബറല്‍-നാഷണല്‍ സഖ്യവും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ പീറ്റര്‍ ഡട്ടണ്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു.
Key Words: Labor Party, Australia, Prime Minister Antony Albanese, Election
COMMENTS