ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചെനാബ് നദിയിലെ സലാല്‍ അണക്കെട്ട് തുറന്ന് ഇന്ത്യ. ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ...
ന്യൂഡല്‍ഹി : ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ചെനാബ് നദിയിലെ സലാല്‍ അണക്കെട്ട് തുറന്ന് ഇന്ത്യ. ചെനാബ് നദിയിലുളള സലാല്‍ ഡാം മുന്നറിയിപ്പില്ലാതെ ഇന്ത്യ തുറന്നു വിട്ടു. സലാല്‍ അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ത്യ തുറന്നിരിക്കുന്നത്. ജമ്മു കശ്മീരിലെ റിയാസിയില്‍ മഴ തുടര്‍ച്ചയായി പെയ്യുന്നതിനാല്‍ ജലനിരപ്പ് ഉയരുകയാണ്.
ജമ്മുകശ്മീരിലെ റിയാസി ജില്ലയിലുള്ള അണക്കെട്ടിന്റെ 3 ഗേറ്റുകളാണ് തുറന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡാമിന് സമീപത്തുള്ള പാക്കിസ്ഥാന്‍ പ്രദേശങ്ങള്‍ പ്രളയഭീതിയിലാണെന്നാണ് റിപ്പോര്‍ട്ട്.
Key Words: India, Salal Dam, Chenab River, Pakistan, Flooding


COMMENTS