Chandigarh on alert
ചണ്ഡീഗഡ്: ഇന്ത്യാ - പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബിലെ ചണ്ഡീഗഡില്‍ സുരക്ഷാ മുന്നറിയിപ്പ് മുഴങ്ങി. പ്രദേശവാസികള്‍ വീടിനു പുറത്തിറങ്ങരുതെന്നും വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നുമാണ് വ്യോമസേനാ കേന്ദ്രത്തില്‍ നിന്നുമുള്ള മുന്നറിയിപ്പ്.
ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ബാല്‍ക്കണി, ജനാലകള്‍, ഗ്ലാസ് പാളികള്‍ എന്നിവയില്‍ നിന്നും അകന്നു നില്‍ക്കണമെന്നും മുന്നറിയിപ്പിലുണ്ട്. വ്യാഴാഴ്ച രാത്രി 9.30 ഓടെ ചണ്ഡീഗഡില്‍ അടിയന്തര വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു ശേഷമാണ് മുന്നറിയിപ്പ് വന്നത്.
Keywords: Chandigarh, Alert, Drone attack, Air force


COMMENTS