Pakistan Defense Minister Khwaja M Asif has publicly admitted that Pakistan has been supporting and training terrorists for three decades
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരരെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രി ഖ്വാജ എം ആസിഫ് പരസ്യമായി സമ്മതിച്ചു. അമേരിക്കയും ബ്രിട്ടനും മറ്റു പാശ്ചാത്യ ശക്തികള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഈ വൃത്തികെട്ട വേല ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് വാര്‍ത്താ ശൃംഖലയായ സ്‌കൈ ന്യൂസിനു വേണ്ടി മാധ്യമപ്രവര്‍ത്തക യല്‍ദ ഹക്കിമിനു നല്കിയ അഭിമുഖത്തിലാണ് ആസിഫ് സത്യം തുറന്നു പറഞ്ഞത്. പെട്ടെന്ന് അബദ്ധം മനസ്സിലാക്കിയ അദ്ദേഹം തനിക്കു നാക്കു പിഴ പറ്റിയതാണെന്നു പറഞ്ഞൊഴിയാന്‍ നോക്കി.
ഈ തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണയും പിന്തുണയും പരിശീലനവും ധനസഹായവും നല്‍കുന്ന ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാനുള്ളതെന്ന് നിങ്ങള്‍ സമ്മതിക്കുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അപ്പോഴാണ് മൂന്ന് പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങളും യുഎസു യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി ഞങ്ങള്‍ ഈ വൃത്തികെട്ട ജോലി ചെയ്യുന്നു എന്ന് ആസിഫ് പറഞ്ഞത്.
ഇതു നിമിത്തം പാകിസ്ഥാന് ഒരുപാട് നഷ്ടങ്ങളുണ്ട്. സോവിയറ്റ്-അഫ്ഗാന്‍ യുദ്ധസമയത്തും 9/11 ന് ശേഷം താലിബാനെതിരെ യുഎസ് നേതൃത്വത്തിലുള്ള യുദ്ധസമയത്തും ഇസ്ലാമാബാദ് പാശ്ചാത്യ രാജ്യങ്ങളുമായി ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ പാക്കിസ്ഥാന്റെ ട്രാക്ക് റെക്കോര്‍ഡ് മറ്റൊന്നാവുമായിരുന്നു. ഇത്രയും അപകീര്‍ത്തി ഉണ്ടാകുമായിരുന്നില്ല.
26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പാകിസ്ഥാനു പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയ ഘട്ടത്തിലാണ് പാക് മന്ത്രിയുടെ കുറ്റസമ്മതം. പാകിസ്ഥാനെ പ്രതിസന്ധിയിലാക്കാന്‍ ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ചതാണെന്നും പാക് മന്ത്രി ആരോപിച്ചു.
അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് യൂണിയനെ നേരിടാന്‍ തീവ്രവാദികളെ അമേരിക്ക 'പ്രോക്‌സികളായി' ഉപയോഗിച്ചുവെന്ന് ആസിഫ് പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ ഇനി നിലവിലില്ലെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഭീകര സംഘടനയുടെ ഒരു ശാഖയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ടിനെക്കുറിച്ച് താന്‍ കേട്ടിട്ടില്ലെന്നും ആസിഫ് പറഞ്ഞു.
ലഷ്‌കര്‍ എന്നത് ഒരു പഴയ പേരാണ്. ആ സംഘടന നിലവിലില്ല. ഞങ്ങളുടെ സര്‍ക്കാര്‍ പഹല്‍ഗാം ആക്രമണത്തെ നിശിതമായി അപലപിച്ചു. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഭീകരതയുടെ ഇരയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019 ലെ പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ബാലാകോട്ട് വ്യോമാക്രമണത്തിന് സമാനമായി, ഇന്ത്യയുടെ സൈനിക തിരിച്ചടിയെക്കുറിച്ച് പാകിസ്ഥാന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിച്ചാല്‍ 'സര്‍വ്വത്ര യുദ്ധം' ഉണ്ടാകുമെന്നാണ് ആസിഫിന്റെ മുന്നറിയിപ്പ്.
''ഒരു മുഴുനീള ആക്രമണമോ അത്തരത്തിലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടായാല്‍, ഒരു സമ്പൂര്‍ണ യുദ്ധമുണ്ടാകും... രണ്ട് ആണവശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എല്ലായ്‌പ്പോഴും ആശങ്കാജനകമാണ്,'' ആസിഫ് പറഞ്ഞു.
പഹല്‍ഗാം കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട എല്ലാ തീവ്രവാദികളെയും അവരുടെ പിന്തുണക്കാരെയും ഇന്ത്യ തിരിച്ചറിയുകയും കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
Summary: Pakistan Defense Minister Khwaja M Asif has publicly admitted that Pakistan has been supporting and training terrorists for three decades. We have been doing the dirty work of feeding terrorists for US, Britain etc for three decades, Pakistan Defense Minister confesses
COMMENTS