തിരുവനന്തപുരം : മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശം തിരികെ കിട്ടുന്നത് വരെ തങ്ങള്‍ അവര്‍ക്കൊപ്പം നിലകൊള്ളുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍...
തിരുവനന്തപുരം : മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശം തിരികെ കിട്ടുന്നത് വരെ തങ്ങള്‍ അവര്‍ക്കൊപ്പം നിലകൊള്ളുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരള രാഷ്ട്രീയത്തിലെ ഏറെ നിര്‍ണ്ണായക നിമിഷമാണ് മുനമ്പത്തേത്. കേരളത്തിലെ കൊച്ച് ഗ്രാമമായ മുനമ്പം ദേശീയ തലത്തില്‍പോലും എത്തുന്നതിന് ഇത് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014 മുതല്‍ ഇന്നു വരെ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് സബ് കാ സാഥ് സബ് കാ വികാസ് എന്ന നയമാണ്. ഇതില്‍ ജാതിയോ മതമോ പോലുള്ള യാതൊരു വേര്‍തിരുവും ഉണ്ടായിട്ടില്ല. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്‍ ഭാരതത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാകും. എന്നാല്‍ ഈ ചെറിയ ഗ്രാമത്തില്‍ തീര്‍ത്തും സമാധാനപരമായി ജനങ്ങള്‍ നടത്തിയ സമരത്തിന്റെ അലയൊടികള്‍ അങ്ങ് ന്യൂദല്‍ഹിയിലെത്തുകയും അതൊരു ബില്ലായി മാറുകയും ചെയ്തത് ചരിത്രമായി മാറിക്കഴിഞ്ഞു. ബില്ലില്‍ മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ കിട്ടുമെന്ന ഉറപ്പുണ്ട്. ഈ ബില്ലില്‍ അതിന്റെ എല്ലാം ഉറപ്പുമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
മുനമ്പം പ്രദേശം ഉള്‍പ്പെട്ട സ്ഥലത്തെ എം പിയും എം എല്‍ എയും മറ്റ് ജനപ്രതിനിധികളും അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. വഖഫ് നിയമത്തെ എതിര്‍ത്ത എം പിമാരുടെ നയം പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വഖഫ് ബില്ല് ഒരു മതത്തിനും എതിരല്ല, പാവപ്പെട്ട മുസ്ലീം ജനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിന്റെ നടപടികള്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് ഭേദഗതി വരുത്തിയത്. എന്നാല്‍ ഇടത്-വലത് എം പിമാര്‍ ഇതിനെ എതിര്‍ത്ത് ശുദ്ധനുണയാണ് പറഞ്ഞത്. നാണം ഇല്ലാതെ നുണപറയാന്‍ മാത്രം വാ തുറക്കുന്ന പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനകാലയളവില്‍ കണ്ടിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Key Words: Rajiv Chandrasekhar, Munambam Issue
COMMENTS