കോഴിക്കോട് : വീട്ടിൽ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടോ എന്നും പ്രസവം എങ്ങനെ വേണമെന്ന് വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും സമസ്ത എ പി വ...
കോഴിക്കോട് : വീട്ടിൽ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമമുണ്ടോ എന്നും പ്രസവം എങ്ങനെ വേണമെന്ന് വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും സമസ്ത എ പി വിഭാഗം നേതാവ് സ്വാലിഹ് തുറാബ് തങ്ങൾ.
ആശുപത്രികളിൽ പ്രസവം എടുക്കുമ്പോൾ നിരവധി മരണങ്ങൾ സംഭവിക്കുന്നു. ഇതിനെതിരെ ആരും കേസെടുക്കുന്നില്ല. വലിയ പരാതികളും ഇല്ല.
എന്നാൽ, വീട്ടിൽ പ്രസവം എടുക്കുന്നത് എന്തോ വലിയ തെറ്റായാണ് വ്യാഖ്യാനിക്കുന്നത് എന്ന് തുറാബ് തങ്ങൾ പറയുന്നു.
കോഴിക്കോട് പെരുമണ്ണയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിൻറെ വിവാദ പരാമർശം.
ആരെയെങ്കിലും ആക്രമിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിങ്ങൾക്ക് കേസെടുക്കാം. എന്നാൽ വീട്ടിൽ പ്രസവം എടുത്തു എന്നു പറഞ്ഞ് കേസെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിക്കുന്നു.
വീട്ടിൽ പ്രസവിക്കുന്നവരെയും പ്രസവം എടുക്കുന്നവരെയും ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് നേതാവിന്റെ നിലപാട്.
മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് അസ്മ എന്ന യുവതി മരിച്ചിരുന്നു. ഈ സംഭവത്തിൽ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ പരാമർശം.
Keywords : Malappuram, Swalih Thurab Thangal, AP Samastha
COMMENTS