കൊച്ചി : അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ എറണാകുളം ടൗൺഹാളിലേക്ക് ഒഴുകിയെത്തി മലയാള സിനിമാലോകം. ശ്രീനിവാസൻ്റെ...
കൊച്ചി : അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസന് ആദരാഞ്ജലികളർപ്പിക്കാൻ എറണാകുളം ടൗൺഹാളിലേക്ക് ഒഴുകിയെത്തി മലയാള സിനിമാലോകം. ശ്രീനിവാസൻ്റെ അടുത്ത സുഹൃത്തുക്കളായ മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലികൾ അർപ്പിക്കാൻ ടൗൺഹാളിലെത്തി.
ശ്രീനിവാസന്റെ ഭാര്യ വിമല,വിനീത് ശ്രീനിവാസനെയും ധ്യാന്‍ ശ്രീനിവാസനെയും ആശ്വസിപ്പിച്ചാണ് മമ്മൂട്ടി മടങ്ങിയത്. 40 വര്‍ഷമായി ശ്രീനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇന്നസെന്റും മമ്മൂട്ടിയും നല്കിയ കാശുകൊണ്ടാണ് തന്റെ കല്യാണത്തിന് വസ്ത്രങ്ങളും കെട്ടുതാലിയും വാങ്ങിയതെന്ന് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്.
നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട്, ബേസിൽ ജോസഫ്, ഉണ്ണിമുകുന്ദൻ തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. നാലുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
ശ്രീനിവാസന്റെ മരണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും സാധാരണക്കാരന്റെ ജീവിതം ഇത്രയും തന്മയത്വത്തോടെ അവതരിപ്പിച്ച മറ്റൊരു കലാകാരന്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ കണ്ടനാടുള്ള വീട്ടുവളപ്പില്‍ നാളെ രാവിലെ 10 മണിക്കു നടക്കുമെന്ന് സംവിധായകന്‍ രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരമെന്ന് സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചിരുന്നു.
Key Words : Malayalam film Industry, Sreenivasan, Mammootty Mohanlal



COMMENTS