എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് ...
എമ്പുരാന്‍ സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്പുരാന്‍ സമൂഹത്തിന് മോശം സന്ദേശം നല്‍കുന്ന ചിത്രമാണ് എന്നാണ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ വിമര്‍ശനം നടത്തിയത്.
സിനിമ നിറയെ കൊലപാതകങ്ങളും വയലൻസുമുണ്ട് അതുകൊണ്ടു തന്നെ ഈ സിനിമ കുട്ടികൾ ഒരു കാരണവശാലും കാണരുതെന്നും ശ്രീലേഖ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുദ്ദേശത്തിലാണ് തന്റെ പേരക്കുട്ടിയെ ഈ സിനിമ കാണാൻ കൊണ്ടുപോയതെന്നു മനസ്സിലായില്ല. ബിജെപി കേരളത്തിലേക്ക് വന്നാൽ വലിയ വിനാശം സംഭവിക്കും അതുകൊണ്ട് ആയുധ ഇടപാടുകളും സ്വർണം കടത്തലും കൊലയും ഒക്കെ ചെയ്യുന്ന ഒരു മാഫിയ തലവന് മാത്രമേ കേരളത്തെ രക്ഷിക്കാൻ കഴിയൂ എന്നാണു സിനിമയിൽ പറയുന്നതു.
വർഷങ്ങൾക്കു മുൻപ് നടന്ന ഗോധ്ര കലാപത്തെ മുഴുവൻ കാണിക്കാതെ വളച്ചൊടിച്ച് കേരളത്തിൽ മതസ്പർദ്ധ ഉണ്ടാക്കാനും ഈ സിനിമ ശ്രമിക്കുന്നുവെന്നും ലൂസിഫർ കണ്ടു ഇഷ്ടമായതുകൊണ്ടാണ് എമ്പുരാൻ കാണാൻ പോയതെന്നും കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി വീഡിയോയില്‍ പറയുന്നു.
Key Words: Sreelekha IPS, Empuraan Movie
COMMENTS