ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയുടെ (64) അറസ്റ്റ് എന്‍...
ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ പാക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയുടെ (64) അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തി. എന്‍ഐഎ ഓഫിസിലേക്കുള്ള യാത്ര അതീവ രഹസ്യമായിരിക്കും. ഇന്നു വൈകിട്ടാണു റാണയുമായുള്ള വിമാനം ഇന്ത്യയിലെത്തിയത്.
ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ (ഡിഎല്‍എസ്എ) നിന്നുള്ള അഭിഭാഷകനായ പിയൂഷ് സച്ച്‌ദേവയാണ് റാണയ്ക്കായി ഹാജരാകുക. കോടതിയില്‍ ഹാജരാക്കിയതിനുശേഷം ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം തഹാവൂര്‍ റാണയെ മുംബൈയിലേക്കു കൊണ്ടുപോകുമെന്നാണു വിവരം.
റാണയ്ക്ക് കമാന്‍ഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തലസ്ഥാനത്തും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
Key Words: NIA , Arrest, Tahavor Rana
COMMENTS