Kerala police arrested Nigerian citizen from New Delhi
കൊല്ലം: സംസ്ഥാനത്ത് എം.ഡി.എം.എ വിതരണം ചെയ്യുന്നതില്‍ പ്രധാനിയായ വിദേശി ഡല്‍ഹിയില്‍ അറസ്റ്റില്‍. നൈജീരിയ സ്വദേശിയായ അഗ്‌ബെഡോ അസൂക്ക സോളമനെയാണ് (29) ഇരവിപുരം പൊലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുന്‍പ് പിടിയിലായ ഷിജു, ആസിംഖാന്‍, റാഫിഖ്, ഫൈസല്‍ എന്നിവരില്‍ നിന്നാണ് പ്രധാനിയായ അസൂക്ക സോളമനെക്കുറിച്ച് ഇരവിപുരം പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഇവര്‍ പ്രതികളിലൊരാളുമായി ഡല്‍ഹിയിലെത്തുകയും പ്രധാനിയായ അസൂക്ക സോളമനുമായി മയക്കുമരുന്നിനായി ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ പറഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പണം നല്‍കുന്നതിനിടയില്‍ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരവിപുരത്തെത്തിച്ചു.
Keywords: Narcotics case, Police, Arrest, MDMA, Nigerian citizen, New Delhi
COMMENTS