കോഴിക്കോട് : വഖഫ് ബില്ലിനെതിരായ മുസ്ലിം ലീഗ് മഹാ റാലി ഇന്ന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാന...
കോഴിക്കോട് : വഖഫ് ബില്ലിനെതിരായ മുസ്ലിം ലീഗ് മഹാ റാലി ഇന്ന്. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിൽ ലക്ഷം പേരെ അണിനിരത്താനാണ് ലീഗ് തീരുമാനം.
വൈകിട്ട് മൂന്ന് മണിക്കാണ് പ്രതിഷേധ റാലി നടക്കുക. നിയമ പോരാട്ടത്തിനൊപ്പം പൊതുജന പ്രതിഷേധവും ശക്തമാക്കാൻ ഉദ്ദേശിച്ചാണ് മഹാ റാലി. സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ബില്ലിനെതിരെ ലോക്സഭയിൽ സംസാരിച്ച പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ അമരീന്ദർ സിങ് രാജാ വാറിങ് സംസാരിക്കും.
തെലങ്കാന മന്ത്രി അനസൂയ സീതക്കയും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. വഖഫ് ബില്ലിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമാണ് നടത്തുന്നതെന്നാണ് ലീഗ് നേതൃത്വം പറയുന്നത്.
Key Words: Muslim League, Rally
COMMENTS