പാലക്കാട് : ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവില്‍ സര്‍വീ...
പാലക്കാട് : ദിവ്യ എസ് അയ്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യത്തോട് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ലത് പറയുകയല്ല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പണിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍.
പല ഉദ്യോഗസ്ഥരും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പല സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും സോഷ്യല്‍ മീഡിയ ഹൈപ്പില്‍ മാത്രമാണ് ചിലര്‍ക്ക് ക്രേസെന്നും പ്രെയ്‌സിങ്ങ് നോട്ട് നിര്‍ത്തി ഫയല്‍ നോട്ടിലേക്ക് ഉദ്യോഗസ്ഥര്‍ മാറണമെന്നും രാഹുല്‍. ഡിസിസി പ്രസിഡന്റിനെ നിയമിച്ചതില്‍ ഇത്തരം പോസ്റ്റിട്ടാല്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദം അനാവശ്യമെന്ന് കെ കെ രാഗേഷ്. യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃത മനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി.
Key Words: KK Ragesh, Rahul Mamkootathil, Divya S Iyer
COMMENTS