ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ട്രക്കിങ് നടത്തുകയായിരുന്നു വിനോദ സഞ്ചാരികള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ട്രക്കിങ് നടത്തുകയായിരുന്നു വിനോദ സഞ്ചാരികള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടെന്ന് വിവരം. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ഇനിയും ലഭ്യമായിട്ടില്ല. റെസിസ്റ്റന്റ് ഫ്രണ്ട് എന്ന സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്തത് സൈനിക വേഷത്തില്‍ എത്തിയവരാണെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.
അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ശ്രീനഗറില്‍ ചേരും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമിലേത്.
ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഭീകരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ''ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം ഉറച്ചതാണ്, അത് കൂടുതല്‍ ശക്തമാകും.'' സൗദി സന്ദര്ശത്തിലുള്ള മോദി എക്സില്‍ കുറിച്ചു.
Key Words: Kashmir Terror Attack
COMMENTS