അഭിനന്ദ് ന്യൂഡല്‍ഹി: പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നില്‍ നിന്നു ചരടുവലിച്ച പാകിസ്ഥാനുള്ള തിരിച്ചടിയുടെ ആദ്യ ഘട്ടമായി പാകിസ്ഥാനുമായുള്ള പതിറ്...
അഭിനന്ദ്
ന്യൂഡല്‍ഹി: പഹല്‍ഗാം കൂട്ടക്കൊലയ്ക്കു പിന്നില്‍ നിന്നു ചരടുവലിച്ച പാകിസ്ഥാനുള്ള തിരിച്ചടിയുടെ ആദ്യ ഘട്ടമായി പാകിസ്ഥാനുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള സിന്ധു നദീജല ഉടമ്പടി അനിശ്ചിതകാലത്തേക്ക് മരവിപ്പിക്കാനും അട്ടാരി-വാഗാ അതിര്‍ത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു.
പാകിസ്ഥാന്റെ കാര്‍ഷിക അധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കും നല്കാവുന്ന ഏറ്റവും വലിയ പ്രഹരമാണിത്. പാകിസ്ഥാനെതിരെ കര്‍ശനവും ശിക്ഷാര്‍ഹവുമായ നടപടികള്‍ വേണമെന്ന് സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗം തീരുമാനമെടുക്കുകയായിരുന്നു.
ഇതോടെ സിന്ധു നദിയില്‍ നിന്നും അതിന്റെ കൈവഴികളായ ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയില്‍ നിന്നും പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിര്‍ത്തിവയ്ക്കും. ഇതു പാകിസ്ഥാനില്‍ കുടിവെള്ള വിതരണത്തെയും ഗുരുതരമായി ബാധിക്കും. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതാണ് ഇന്ത്യയുടെ ഈ തീരുമാനം.
സിന്ധു നദീജല ഉടമ്പടി 1960 സെപ്തംബര്‍ 19 ന് ഒപ്പുവച്ചതാണ്. 1965, 1971, 1999 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലും ഇന്ത്യ ഈ കരാറിനെ തൊട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കാബിനറ്റ് യോഗത്തിനു ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് നടപടിയെക്കുറിച്ചു പറഞ്ഞത്.
കശ്മീരില്‍ തിരഞ്ഞെടുപ്പ് വിജയകരമായി നടന്നതിന്റെയും സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും സുസ്ഥിരമായ പുരോഗതിയിലും വിറളിപൂണ്ടാണ് പാകിസ്ഥാന്‍ ഭീരരെ അഴിച്ചുവിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്ഥാന്‍ ഉപേക്ഷിക്കുന്നതുവരെ 1960-ലെ സിന്ധു നദീജല ഉടമ്പടി ഉടനടി പ്രാബല്യത്തിലുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മറ്റു പ്രധാന തീരുമാനങ്ങള്‍ ഇവയാണ് :
അട്ടാരി-വാഗാ അതിര്‍ത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധം അടയ്ക്കും. സാധുവായ വിസയും മറ്റുമുള്ളവര്‍ക്ക് മേയ് ഒന്നിനു മുമ്പ് ആ വഴിയിലൂടെ മടങ്ങാം.
സാര്‍ക്ക് വിസ ഒഴിവാക്കല്‍ പദ്ധതി (എസ്വിഇഎസ്) വിസ പ്രകാരം പാകിസ്ഥാന്‍ പൗരന്മാരെ ഇന്ത്യയിലേക്ക് വരാന്‍ അനുവദിക്കില്ല. പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് മുമ്പ് നല്‍കിയ എല്ലാ എസ്വിഇഎസ് വിസകളും റദ്ദാക്കി. എസ്വിഇഎസ് വിസയില്‍ നിലവില്‍ ഇന്ത്യയിലുള്ള ഏതൊരു പാകിസ്ഥാന്‍ പൗരനും 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണം.
ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മിഷനിലെ പ്രതിരോധ, സൈനിക ഉദ്യോഗസ്ഥരെ (നാവിക, വ്യോമ ഉപദേഷ്ടാക്കളെ) പേഴ്‌സണ നോണ്‍ ഗ്രാറ്റയായി പ്രഖ്യാപിച്ചു. അവര്‍ ഒരാഴ്ചയ്ക്കകം ഇന്ത്യ വിടാണം. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ സ്വന്തം പ്രതിരോധ-നാവിക, വ്യോമ ഉപദേശകരെ പിന്‍വലിക്കും.
അതാത് ഹൈക്കമ്മിഷനുകളിലെ ഈ തസ്തികകള്‍ ഉടനടി പ്രാബല്യത്തോടെ അസാധുവാക്കി. രണ്ട് ഹൈക്കമ്മിഷനുകളില്‍ നിന്നും സര്‍വീസ് അഡൈ്വസര്‍മാരുടെ അഞ്ച് സപ്പോര്‍ട്ട് സ്റ്റാഫിനെയും ഉടന്‍ പിന്‍വലിക്കും.ഹൈക്കമ്മിഷനിലെ മൊത്തത്തിലുള്ള അംഗബലം നിലവിലുള്ള 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.
മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യം കാബിനറ്റ് സമിതി അവലോകനം ചെയ്യുകയും എല്ലാ സേനകള്‍ക്കും കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പഹല്‍ഗാം ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും അവരുടെ സ്പോണ്‍സര്‍മാരെ കണ്ടെത്തി ശിക്ഷിക്കാനും തീരുമാനിച്ചു.
Summary: First blow to Pakistan, India freezes Indus water deal, millions of Pakistanis will be without drinking water, Attari check post closed, Pakistani citizens in India to leave the country within 48 hours
COMMENTS